Kerala
കൊല്ലം: പുത്തുരില്‍ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുരാരി തന്ത്രി എന്ന രാജന്‍ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി നടത്തിയത് കരുതിക്കൂട്ടിയുള്ള ലൈംഗികാതിക്രമമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
സംഭവ സമയത്ത് ജ്യോതിഷാലയത്തില്‍ ഉണ്ടായിരുന്ന പ്രതിയുടെ ഭാര്യയുടെയും അമ്മയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
District News
ചാരുംമൂട്: പോക്സോ കേസിൽ രണ്ടു പ്രതികൾക്ക് 75 വർഷം തടവും 4,75,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
നൂറനാട് പാലമേൽ ഉളവക്കാട് വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21 ) എന്നിവർ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാത്സംഗം ചെയ്തതിന് നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് പ്രതികൾക്കെതിരേ ശിക്ഷ വിധിച്ചത്. നൂറനാട് പോലീസ് സബ് ഇൻസ്പക്ടർ നിതീഷ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡിവൈഎസ്പിമാരായ കെ.എൻ. രാജേഷ്, എം.കെ. ബിനുകുമാർ എന്നിവർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരേ കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.
Kerala
തൃശൂര്‍: പോക്സോ കേസില്‍ പ്രതിയ്ക്ക് ആറ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ശിക്ഷ.
2023 മേയ് മൂന്നിനും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പുറക്കാംപ്പുള്ളി മണികണ്ഠന് (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിനതടവിനും 50000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ നാല് മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.
പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കുവാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥേറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
"രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി.'-രാഹുൽ ഈശ്വർ പറഞ്ഞു.
"പോലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാ സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്’.- രാഹുൽ ഈശ്വർ പറഞ്ഞു.
പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്.
അതേസമയം, അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്തെത്തി. അഞ്ച് കുട്ടികൾ കൂടിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
കല്ലേപ്പുള്ളി പിഎഎംഎം യുപി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
District News
പത്തനംതിട്ട: പോക്സോ കേസ് പ്രതിക്കു ജാമ്യം നിൽക്കാൻ ശ്രമിച്ച പോലീസ് സിഐയുടെ നടപടി അന്വേഷിക്കുവാൻ ഡിജിപിയുടെ ഉത്തരവ് . പത്തനംതിട്ട സൈബർ സെൽ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷണയ്ക്കെതിരേയുള്ള അന്വേഷണത്തിനാണ് ഡിജിപി ഉത്തരവിട്ടത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയിലാണ് ഡിജിപിയുടെ നിർദ്ദേശം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് ഡിജിപി നിർദ്ദേശവും നല്‍കിയിട്ടുണ്ട്.
പോക്സോ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശങ്കരൻകുട്ടിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെല്ലിലെ സർക്കിൾ ഇൻസ്പെക്ടർ ബി. കെ.സുനിൽ കൃഷ്ണ ശ്രമിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് കുളത്തൂർ ജയ്സിംഗ് പരാതിയിൽ ആരോപിച്ചു. സംഭവം പുറത്തായതോടെ പ്രതിയ്ക്കുവേണ്ടി ജാമ്യം നൽകുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പിൻമാറി രക്ഷപ്പെടുകയായിരുന്നു.
District News
മൂവാറ്റുപുഴ: പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആവോലി കക്കുഴിച്ചാലില്‍ ഷണ്മുഖന് (മുകുന്ദന്, 60) നെതിരേയാണ് മൂവാറ്റുപുഴ സ്പെഷല്‍ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. കോതമംഗലം പോലീസ് സ്റ്റേഷനില്‍ 2022 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കോതമംഗലത്ത് പത്ത് വയസുകാരിയെയാണ് ലൈംഗികമായി ഉപദ്രവിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി. അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ടി. ദിലീഷ്, ബേസില്‍ തോമസ്, എസ്ഐ ടി.എന്‍. മൈതീന്‍, എസ്സിപിഒമാരായ ജിഷ മാധവന്, ബിജി ജോണ്‍, ശ്രീജിത്ത്, ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്.
District News
അടൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾക്ക് എട്ടുവർഷം മൂന്നു മാസം കഠിന തടവും പിഴയും. കൊല്ലം പോരുവഴി ശാസ്താനട വലിയത്ത് പുത്തന്‍വീട്ടില്‍ പ്രസാദ് (53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റ്റി. മഞ്ജിത്ത് ശിക്ഷിച്ചത്. പിഴയായി 81,000 രൂപ അടയ്ക്കണം.
2023 ജൂലൈ 18ന് അതിജീവിതയുടെ വീട്ടില്‍ പൂജയ്ക്കായി എത്തിയ പ്രസാദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തിന് അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ധന്യ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ദീപാകുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
District News
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ കൂവപ്പള്ളി കുന്നേൽവീട്ടിൽ കെ.കെ. സുനിൽകുമാറി(41)നു 19 വർഷം കഠിന തടവും 50,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 40,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
2024 മാർച്ച് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ത്രിദീപ്ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായിരുന്ന എം. അനിൽകുമാർ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു. വിചാരണയ്ക്കിടയിൽ പ്രതി ഒളിവിൽ പോവുകയും മുണ്ടക്കയം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
District News
വണ്ടന്മേട്: പോക്സോ കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മാലികരയില്‍ കീഴ്മാലി ഭാഗത്ത് മണിയെയാണ് (56) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വായില്‍ ടേപ്പ് ഒട്ടിച്ച് മുഖത്ത് സ്പ്രേ അടിച്ചു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
22 വര്‍ഷത്തെ കഠിനതടവിനു പുറമേ 45,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. 2024-ല്‍ വണ്ടന്മേട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പോലീസ് ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
District News
ചെറുതോണി : ഒന്‍പതു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് അഞ്ചു വർഷം കഠിന തടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ ( പോക്സോ ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് ഇടുക്കി ഗാന്ധിനഗർ കോളനി നിവാസി ഗിരീഷിനെ ശിക്ഷിച്ചത്.
2024 ഓണാവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടി അവധിക്കു വീട്ടിൽ വന്നപ്പോൾ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ ഇയാളുടെ വീട്ടിൽ ചെന്നസമയമാണ് അതിക്രമം ഉണ്ടായത്. കേസിന്റെ വിചാരണവേളയിൽ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരേ മൊഴി നൽകിയതും കേസിൽ നിർണായകമായി.
പിഴ ഒടുക്കാത്ത പക്ഷം പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണം. പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു കോടതി നിർദേശിച്ചു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.
Kerala
ഇടുക്കി: ഒൻപത് വയസുകാരിയോട് ലൈംഗീകതിക്രമം നടത്തിയയാൾക്ക് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷി(41)നെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി മഞ്ജു വി. ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.
2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ പ്രതിയുടെ വീട്ടിൽ എത്തിയ സമയത്താണ് അതിക്രമം ഉണ്ടായത്.
കേസിന്റെ വിചാരണയിൽ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരെ മൊഴി നൽകിയതും കേസിൽ നിർണായകമായി. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
National
ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി.
തനിക്കെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതിയുടെ നവംബർ 13 ലെ ഉത്തരവിനെതിരെ യെദിയൂരപ്പ സമർപ്പിച്ച പ്രത്യേക അവധി ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പുതിയ പരിഗണനയ്ക്കായി കേസ് ഹൈക്കോടതിയിലേയ്ക്ക് തിരികെ വിടാമോ എന്ന് പരിശോധിക്കുന്നതിന് കർണാടക സിഐഡിയ്ക്ക് കോടതി നോട്ടീസ് അയച്ചു.
വർഷം ഫെബ്രുവരിയിൽ തന്റെ മകളെ യെദിയൂരപ്പ പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്.
Kerala
ന്യൂഡൽഹി: കടക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വീഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂടൂബർ സൂരജ് പാലാക്കാരനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി.
വീണ്ടും ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്. ഇരയെ മനപൂർവം നാണം കെടുത്താനല്ല ശ്രമിച്ചതെന്നുകാണിച്ച് സൂരജ് പാലാക്കാരൻ കോടതിയിൽ മാപ്പ് അപേക്ഷ നൽകിയിരുന്നു.
തിരുവനന്തപുരം സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് സ്റ്റേഷനിലും വിചാരണകോടതിയിലും മാപ്പ് അപേക്ഷ നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേസിലെ നടപടികൾ സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്തുതരം ഭാഷയാണ് സൂരജ് പാലാക്കാരൻ യൂട്യൂബിൽ ഉപയോഗിക്കുന്നതെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു.
Kerala
അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.
കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന് അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.
Kerala
കാസര്‍ഗോഡ്: സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.
തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍ഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.
District News
പട്ടാന്പി: പോക്സോ കേസിൽ 54 കാരനായ പ്രതിക്കു മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷവിധിച്ചു. പട്ടാന്പി പോക്സോ കോടതിയാണ് മണ്ണാർക്കാട് സ്വദേശി നാരായണൻകുട്ടിക്ക് ശിക്ഷ വിധിച്ചത്. 2024 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് തച്ചനാട്ടുകര സ്വദേശി ചാമപറന്പ് വെള്ളിത്തോട്ടിലിങ്ങൽ നാരായണൻകുട്ടിയെ (54) കോടതി ശിക്ഷിച്ചത്. മൂന്നുവർഷം കഠിനതടവിനും 25,000 രൂപ പിഴയുമാണ് പട്ടാന്പി പോക്സോ കോടതി വിധിച്ചത്. പട്ടാന്പി പോക്സോ കോടതി ജഡ്ജ് ബിനീഷ് എം. പിള്ളയാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിച്ചു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം. പ്രതിയുടെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻപോയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു കേസ്.
District News
കൊച്ചി: പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ച കേസിൽ കൊച്ചി നേവൽ ബേസിലെ നാവികൻ അറസ്റ്റിലായി. ലീഡിംഗ് സീമാൻ ഹരിയാന റോഹ്തക് സ്വദേശി അമിത്തി(26) നെയാണ് പോക്സോ കേസില്‍ ഹാര്‍ബര്‍ പോലീസ് എസ്എച്ച്ഒ കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. സ്നാപ് ചാറ്റിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ആറന്മുള: പോക്സോ കേസിൽ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളിയായ പ്രതിയെ ആറന്മുള പോലീസ് അതിസാഹസികമായി പിടികൂടി. ഇടയാറന്മുള എരുമക്കാട് സ്വദേശിയായ മോഡിയിൽവീട്ടിൽ എം.കെ. സുരേഷ് (52) ആണ് പിടിയിലായത്.
പത്തും പന്ത്രണ്ടും വയസ് മാത്രം പ്രായമുളള കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 2022 ൽ ആറന്മുള പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു.
വർഷങ്ങളായി ഒളിവിൽകഴിഞ്ഞിരുന്ന ഇയാളെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി വീട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചതറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടുവെങ്കിലും പിന്തുടർന്നെത്തിയ പോലീസ് സംഘം ചെങ്ങന്നൂർ ബസ് സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. ആറന്മുള പോലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.
പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
പെരുമ്പെട്ടി: പതിനേഴുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ പെരുമ്പെട്ടി പോലീസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടി.
മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കൊട്ടകപ്പറമ്പിൽ കെ.എം. മനു (28) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച്, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
മോഷണക്കേസുകളുൾപ്പെടെ നിരവധി കേസിൽ പ്രതിയായ മനു സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയിരുന്നു. പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ ബി. സജീഷ് കുമാർ, സിവിൽപോലീസ് ഓഫീസർമാരായ അലക്സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മനു തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂര് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തലശേരി: പ്രതിയായ അധ്യാപകന് മരണം വരെ ജീവപര്യന്തവും 40 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ തീവ്രവാദ ബന്ധമുന്നയിച്ച് പ്രതിയായ കെ. പദ്മരാജന്. എന്നാൽ ഈ കേസ് പോക്സോ കേസായിട്ടാണ് കണ്ടതെന്ന് തലശേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജാറാണി.
ശിക്ഷാവിധി പ്രസ്താവിക്കാൻ ഇന്നലെ രാവിലെ 11.11 നാണ് കോടതി കേസ് വിളിച്ചത്. വിധി പുറപ്പടുവിച്ച ശേഷം ശിക്ഷയെ കുറിച്ച് ഐന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് “കേസുമായി ഒരു ബന്ധവും ഇല്ല. ഭാവിയിൽ ഒരു പൊതു പ്രവർത്തകനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.
എന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ എസ്ഡിപിഐ ഉൾപ്പടെയുള്ള മതതീവ്രവാദ സംഘടനകൾക്കാണ് ഉത്തരവാദിത്വം. ഭാര്യയും മക്കളും പ്രായമായ അമ്മയും അവിവാഹിതയായ സഹോദരിയുമുണ്ട്’’ എന്ന് പ്രതി കോടതിയോട് പറഞ്ഞു. പ്രതി കോടതിയിൽ തീവ്രവാദ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഈ കേസ് പോക്സോ കേസായിട്ടാണ് കണ്ടതെന്നും ഒരു ബാക്ക് ഗ്രൗണ്ടുമില്ലെന്നും പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്നും കോടതി വാക്കാൽ അറിയിച്ചു.
കോടതിയുടെ കണ്ടെത്തലുകൾ തെറ്റാണെങ്കിൽ നിങ്ങൾക്ക് മേൽക്കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അസുഖങ്ങൾ ഉണ്ടോ? ശിക്ഷയിൽ ഇളവ് ആശ്യപ്പെടുന്നുണ്ടോ? എന്നും കോടതി പ്രതിയോട് ചോദിച്ചു. നാൽപ്പത്തിയഞ്ച് വയസാണ്. രണ്ട് മക്കളുണ്ട്. ഒരാൾ രോഗിയാണ്. അമ്മയും രോഗിയായ സഹോദരിയുമുണ്ട്. ശിക്ഷ കുറവ് ചെയ്യണമെന്ന് പ്രതി കോടതിയോട് പറഞ്ഞു.
പീഡനത്തിനിരയായത് ദരിദ്ര കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള പിതാവ് നഷ്ടപ്പെട്ട കുട്ടിയാണെന്നതിനാലും അധ്യാപകനിലുള്ള വിശ്വാസമാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നതിനാലും പരമാവധി കടുത്ത ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ടശേഷം ശിക്ഷാവിധി പ്രഖ്യാപനം കോടതി ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റുകയായിരുന്നു.
Kerala
തലശേരി: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.
തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ.പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ പോക്സോ കോടതി കണ്ടെത്തി. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം.
2021ൽ ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
Kerala
ചെറുതുരുത്തി: കലാമണ്ഡലത്തിൽ ലൈംഗികാതിക്രമ പരാതിയിൽ അധ്യാപകനെതിരേ ചെറുതുരുത്തി പോലീസ് പോക്സോ കേസെടുത്തു. കൂടിയാട്ട വിഭാഗത്തിലെ അധ്യാപകൻ ദേശമംഗലം സ്വദേശി കനകകുമാറിനെതിരേയാണ് കേസ്.
ആറു വിദ്യാർഥികളുടെ പരാതിയിൽ കലാമണ്ഡലം അധികൃതർ പ്രാഥമികാന്വേഷണം നടത്തി അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പരാതി ചെറുതുരുത്തി പോലീസിനു കൈമാറുകയും ചെയ്തു.
ഇതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണു വിവരം. ക്ലാസ് റൂമിൽ മദ്യപിച്ചെത്തിയ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നും ശരീരത്തിൽ സ്പർശിച്ചെന്നുമാണ് വിദ്യാർഥികളുടെ പരാതി.
Kerala
മഞ്ചേരി: പന്ത്രണ്ട് വയസിനു താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും മഞ്ചേരി
സ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 180 വർഷം കഠിന തടവിനും 11.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം 20 മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജ് എ.എം. അഷ്റഫ് വിധിച്ചു.
2019 ഡിസംബർ മുതൽ 2020 നവംബർ വരെ ആനമങ്ങാട്ടെയും തുടർന്ന് 2021 ഒക്ടോബർ വരെ വള്ളിക്കാപ്പറ്റയിലെയും വാടക വീടുകളിൽവച്ചാണ് കേസിനാസ്പദമായ സംഭവം. മദ്യം നൽകിയും അശ്ലീല വീഡിയോ കാണിച്ചും ദേഹോപദ്രവമേൽപ്പിച്ചുമായിരുന്നു പീഡനം.
പോക്സോ ആക്ടിലെ അഞ്ച് (എൽ), അഞ്ച് (എം), അഞ്ച് (എൻ), അഞ്ച് (പി) എന്നീ വകുപ്പുകളിൽ ഓരോന്നിലും 40 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. 11 (3) , 11(1), ഐപിസി 354 വകുപ്പുകളിൽ മൂന്നു വർഷം വീതം കഠിന തടവ്, അര ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്.
കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് എന്നതാണു ശിക്ഷ. ഇതിനെല്ലാം പുറമേ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ 75, 77 എന്നീ വകുപ്പുകളിൽ രണ്ടു വർഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇരു പ്രതികൾക്കും ഒരേ ശിക്ഷയാണു കോടതി വിധിച്ചത്.
തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രതികൾ പിഴയടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ, സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാം ലഭ്യമാക്കാൻ നടപടികൾ സീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കു കോടതി നിർദേശം നൽകി.
മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന റസിയാ ബംഗാളത്ത് ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടറായിരുന്ന സന്ധ്യാദേവി, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപ എന്നിവർ കേസന്വേഷണത്തിൽ സഹായിച്ചു.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 26 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്റ്. സബ് ഇൻസ്പെക്ടർ എൻ. സൽമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂർ ജയിലിലേക്കു മാറ്റി.
Kerala
കൊല്ലം: പോക്സോ കേസിലെ പ്രതി കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതിയിൽനിന്ന് ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജ ഭവനിൽ അബിൻദേവാണ് മുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. 2024ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അബിൻദേവ്.
കോടതിക്ക് പിന്നിലെ പടവുകൾ ഇറങ്ങി പ്രതി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ പോക്സോ കേസിൽ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ്.
കൊണ്ടോട്ടി സ്വദേശി കുന്നത്ത്പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്.
സംഭവം പുറത്തു പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
സമാന കേസില്‍ നേരത്തേയും അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതി പിൻവലിക്കുകയായിരുന്നു.
District News
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തിരുവനന്തപുരം: ചാക്ക പീഡനക്കേസിൽ പ്രതിക്ക് 67 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ടു വയസുള്ള നാടോടി പെണ്‍കുട്ടിയെ, പ്രതി തിരുവനന്തപുരം ഇടവ സ്വദേശി ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 11കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയ പ്രതി, തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Kerala
കോഴിക്കോട്: കേരളത്തില്‍ പോക്സോ കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിനായി 20 പോലീസ് ജില്ലകളിലും നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പോലീസ് സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ 2019 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രത്യേക അന്വേഷണ സംഘം രുപവത്കരിക്കുന്നതിന്റെ ഭാഗമായി 2025 ഏപ്രിലില്‍ 304 തസ്തികകള്‍ രൂപവത്കരിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്ലുകള്‍ നിലവിലുള്ള 16 പോലീസ് ജില്ലകളില്‍ ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് എന്നു പുനര്‍നാമകരണം ചെയ്ത് ഡിവൈഎസ്പിമാര്‍ക്ക് അധിക ചുമതല നല്കി.
നാര്‍ക്കോട്ടിക് സെല്‍ നിലവിലില്ലാത്ത തൃശൂര്‍ റൂറല്‍, തൃശൂര്‍ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നാലു ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ്സിപിഒ, അഞ്ച് സിപിഒമാര്‍ എന്നിങ്ങനെയാണ് 16 അംഗ സംഘം രൂപവത്കരിച്ചിരിക്കുന്നത്. പോക്സോ കേസ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനത്തിനു ജൂണിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളും ആവശ്യമാണ്. എക്സിക്യൂട്ടീവ്, ടെക്നിക്കല്‍, ഭരണ വിഭാഗങ്ങളിലായി മൊത്തം 500 ഓളം പേര് പ്രത്യേക വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
ഒരു വര്‍ഷം ശമ്പളത്തിനും മറ്റുമായി 21.68 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. പരാതികളിലുള്ള വര്‍ധനവും പോലീസുകാരുടെ കുറവും കാരണം മൊത്തത്തിലുള്ള കേസ് അന്വേഷണം ഇഴയുന്നതിനിടെ പോക്സോ കേസ് അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘം രൂപവത്കരിക്കുന്നതു നീതിനിര്‍വഹണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.
നീതി ഇനി വേഗത്തില്‍:
ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീലം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നീതിന്യായ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കുട്ടികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ 2012ലാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ നിയമം (പോക്സോ) നടപ്പാക്കിയത്.
കുറ്റവാളികള്‍ക്ക് ശിക്ഷയും ഇരകള്‍ക്ക് നഷ്ടപരിഹാരവും നിയമം ഉറപ്പാക്കുന്നു. പ്രത്യേക കോടതികള്‍ വഴി കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കും പോക്സോ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് പോലീസ് പരാതി രേഖപ്പെടുത്തേണ്ടത്. കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമുണ്ടോ എന്ന് വിലയിരുത്തണം.
അടിയന്തര വൈദ്യ പരിചരണവും വൈദ്യ പരിശോധനയും താമസംവിനാ ലഭ്യമാക്കണം. മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണം. പ്രത്യേക കോടതിയിലും ശിശുക്ഷേമ സമിതിയിലും കേസ് റിപ്പോര്‍ട്ട് ചെയ്യണം.
ലോക്കല്‍ പോലീസ് നടത്തുന്ന പോക്സോ കേസ് അന്വേഷണത്തില്‍ ഇത്തരം നടപടികളില്‍ പലപ്പോഴും വീഴ്ചയും കാലതാമസവുമുണ്ടാകാറുണ്ട്. പ്രത്യേക അന്വേഷണ സംഘം വരുന്നതോടെ ഇത്തരം പരാതികള്‍ക്കു കുറവുണ്ടാകും.
Kerala
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽനടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
2024-ലാണ് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആറുമാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായത്. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
Kerala
കാഞ്ഞങ്ങാട്: കൗണ്‍സലിംഗിനെത്തിയ പതിനാലുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ സൂപ്രണ്ട് തസ്തികയില്‍നിന്നു വിരമിച്ച സൈക്യാട്രിസ്റ്റ് കൂടിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിനു സമീപം താമസക്കാരനുമായ ഡോ. വിശാഖ് കുമാറിനെയാണ് (61) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നാലുതവണ ഡോക്ടറുടെ വീട്ടില്‍ കൗണ്‍സലിംഗിനായി എത്തിച്ചിരുന്നു. മൂന്നുതവണയും നല്ല രീതിയില്‍ കൗണ്‍സലിംഗ് നല്‍കിയെങ്കിലും നാലാംതവണ ഡോക്ടര്‍ തന്റെ നേര്‍ക്കു ലൈംഗികാതിക്രമം നടത്തിയെന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഇക്കാര്യം അന്നു രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഈ അധ്യയനവര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസുണ്ട്. ഡോ. വിശാഖ് കുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.